ഇന്ന് വാലന്റെൻസ് ഡേ ആണ്. ലോകമെങ്ങും കഴിഞ്ഞ ഒരാഴ്ചയായി വാലന്റെൻസ് ദിന ആഘോഷങ്ങൾ നടക്കുന്നുണ്ട്. റോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ബിയർ ഡേ തുടങ്ങി ഓരോ ദിനത്തിനും പ്രത്യേകതകളുണ്ട്. അവയൊക്കെ ആ രീതിയിൽ ആഘോഷിക്കപ്പെടുന്നു.
പ്രണയദിനത്തിൽ കമിതാക്കൾ പരസ്പരം റോസാപ്പൂവും ചോക്ലേറ്റുമൊക്കെ സമ്മാനമായി നൽകുന്നത് പതിവാണ്. എന്നാൽ ഇന്ത്യയിൽ ഇത്തവണ ഈ ആഘോഷങ്ങൾക്കൊക്കെയായി റെക്കോർഡ് അളവിൽ റോസാപ്പൂക്കളും ചോക്കലേറ്റുകളും ഹാംപറുകളും ആണ് വിറ്റുപോയത്.
ഇന്ത്യൻ ഗിഫ്റ്റിംഗ് പ്ലാറ്റ്ഫോമായ എഫ് എൻ പി വാലൻ്റൈൻസ് ഡേയ്ക്ക് മുന്നോടിയായി ഒരു മിനുറ്റിൽ 350 റോസാപ്പൂക്കൾ വിതരണം ചെയ്തതായി ഡൽഹി ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു.
ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ഫെബ്രുവരി 9-ന് മിനിറ്റിൽ 406 ചോക്ലേറ്റുകൾ ഡെലിവറി ചെയ്തതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അൽബിന്ദർ ദിൻഡ്സ ട്വീറ്റ് ചെയ്തിരുന്നു.