പ്രത്യേകതകളുമായി വ​ലി​യ​ഴീ​ക്ക​ൽ ആ​ർ​ച്ച് പാ​ലം;രണ്ടുമാസംകൂടി കഴിഞ്ഞാൽ വലിയഴീക്കലിൽ നിന്ന് അഴിക്കലിലേക്ക് എത്തുന്നതിന് ലാഭിക്കുന്നത് 28 കിലോമീറ്റർ


കാ​യം​കു​ളം : ജി​ല്ല​യി​ലെ ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​നെ​യും കൊ​ല്ലം ജി​ല്ല​യി​ലെ ആ​ല​പ്പാ​ടി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് കാ​യം​കു​ളം കാ​യ​ലി​നു കു​റു​കെ നി​ർ​മ്മി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ആ​ർ​ച്ച് പാ​ല​മാ​യ വ​ലി​യ​ഴീ​ക്ക​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

കോ​വി​ഡി​നെ തു​ട​ർ​ന്ന് മ​ന്ദ​ഗ​തി​യി​ലാ​യ പാ​ല​ത്തി​ന്റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ വീ​ണ്ടും പ​ഴ​യ ഊ​ർ​ജ്ജ​ത്തോ​ടെ ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ് .

ഒ​രു നാ​ടി​ന്റെ ത​ന്നെ കാ​ത്തി​രു​പ്പിന്‍റെ പ്ര​തീ​ക​മാ​യ പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വ​ലി​യ​ഴീ​ക്ക​ലി​ൽ നി​ന്ന് അ​ഴീ​ക്ക​ൽ എ​ത്തു​ന്ന​തി​ന് 28 കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ലാ​ഭി​ക്കു​വാ​ൻ സാ​ധി​ക്കും.

വ​ലി​യ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്കും പാ​ല​ത്തി​ന​ടി​യി​ലൂ​ടെ സു​ഖ​മ​മാ​യി ക​ട​ന്നു പോ​കാ​വു​ന്ന രീ​തി​യി​ലാ​ണ് പാ​ല​ത്തി​ന്റെ നി​ർ​മ്മാ​ണം. സെ​ൻ​ട്ര​ൽ സ്പാ​നി​ന്റെ​യും അ​റ്റാ​ച്ച്മെ​ന്റ് റോ​ഡി​ന്റെ​യും പ്ര​വ​ർ​ത്തി​ക​ളാ​ണ് ഇ​നി പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്.

ഇ​തി​ൽ ത​ന്നെ അ​റ്റാ​ച്ച്മെ​ന്റ് റോ​ഡി​നാ​യു​ള്ള സ്ഥ​ല​മെ​റ്റെ​ടു​പ്പ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ ഇ​ട​പെ​ട്ട് വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു .2016 ഫെ​ബ്രു​വ​രി​യി​ൽ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പാ​ല​ത്തി​ന്റെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ 2016 മാ​ർ​ച്ച്‌ 4 ന് ​ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു .

976 മീ​റ്റ​ർ നീ​ള​ത്തി​ൽ 140 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് 29 സ്പാ​നു​ക​ളോ​ടെ​യാ​ണ് പാ​ലം നി​ർ​മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​ൽ 110 മീ​റ്റ​റി​ന്റെ ബോ​സ്ട്രി​ങ് ആ​ർ​ച്ച് മാ​തൃ​ക​യി​ലു​ള്ള 3 സ്പാ​നു​ക​ൾ കാ​യ​ലി​നു കു​റു​കെ​യാ​ണ്.

ദ​ക്ഷി​ണേ​ന്ത്യ യി​ലെ ത​ന്നെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ബോ​സ്ട്രി​ങ് ആ​ർ​ച്ചാ​ണ് പാ​ല​ത്തി​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്ന്. കൂ​ടാ​തെ 37 മീ​റ്റ​ർ നീ​ള​മു​ള്ള 13 സ്പാ​നു​ക​ളും 12 മീ​റ്റ​ർ നീ​ള​മു​ള്ള 13 സ്പാ​നു​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് പാ​ലം നി​ർ​മ്മി​ക്കു​ന്ന​ത്.

നി​ല​വി​ൽ​പാ​ല​ത്തി​ന്റെ 75 ശ​ത​മാ​ന​ത്തോ​ളം പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ പാ​ലം ഗ​താ​ഗ​ത​ത്തി​ന് പൂ​ർ​ണ സ​ജ്ജ​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് പി ​ഡ​ബ്ലി​യു ഡി ​ബ്രി​ഡ്ജ​സ് വി​ഭാ​ഗം പ​റ​ഞ്ഞു .

സു​നാ​മി ദു​ര​ന്തം ത​ക​ർ​ത്തെ​റി​ഞ്ഞ ര​ണ്ടു ഗ്രാ​മ​ങ്ങ​ളാ​ണ് ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ഴീ​ക്ക​ലും ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​ഴീ​ക്ക​ലും,പാ​ലം യാ​ഥാ​ർ​ഥ്യ മാ​കു​ന്ന​തോ​ടെ ര​ണ്ടു ഗ്രാ​മ​ങ്ങ​ളും വി​ക​സ​ന​കു​തി​പ്പി​ലെ​ത്തും.​കാ​യം​കു​ളം കാ​യ​ലി​നും അ​ഴി​മു​ഖ​ത്തി​നും കു​റു​കെ ഒ​ന്ന​ര കി​ലേ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ മു​ള്ള​താ​ണ് പു​തി​യ പാ​ലം.​

നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ർ​ച്ച് പാ​ല​മാ​യി ഇ​ത് മാ​റും.​പാ​ല​ത്തി​ന് മു​ക​ളി​ൽ നി​ന്ന് സൂ​ര്യോ​ദ​യ​വും അ​സ്ത​മ​യ​വും കാ​ണാ​ൻ പ്ര​ത്യേ​ക സം​വി​ധാ​ന​വും ഒ​രു​ക്കു​ന്നു​ണ്ട്.​കൂ​ടാ​തെ സ​മീ​പ​ത്താ​യി ലൈ​റ്റ് ഹൗ​സും നി​ർ​മ്മി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment