കോഴിക്കോട്: മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിനു പിന്നാലെ ഫാന്‍സുകാര്‍ ആവേശത്തില്‍.
ചിത്രം ജനവരി 25ന് എത്താനിരിക്കെ മണ്ണാര്‍ക്കാട് ഫാന്‍സ് ഷോ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു.
ഇന്നലെ വൈകിട്ടാണ് ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന വാലിബന് സിനിമയുടെ ആദ്യ ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കിയത്.
മിനുട്ടുകള്‍ കൊണ്ട് പോസ്റ്റര്‍ വൈറലാകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തിയറ്ററുകളില്‍ ഫാന്‍സ് ഷോ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലേക്ക് ഫാന്‍സുകാര്‍ എത്തിയത്.