അഴീക്കോട്: ഓഖി ദുരന്ത ബാധിതർക്ക് കാരുണ്യ ഹസ്തവുമായി വലിയപറന്പിൽ ബസ് ഗ്രൂപ്പ്. അഴീക്കോട് കൊടുങ്ങല്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന വലിയപറന്പിൽ ഗ്രൂപ്പിനു കീഴിലുള്ള 7 ബസുകളാണ് ഓഖി ദുരന്തത്തിൽപ്പെട്ട് കഷ്ടത അനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നത്.
ഏഴു ബസുകളുടെ ഈ ഒരു ദിവസത്തെ കളക്ഷൻ ഓഖി ദുരന്ത ബാധിതർക്ക് നൽകും. ഓഖി ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ഒരു കൈ സഹായം എന്ന ഫ്ലക്സ് ബസ്സുകളുടെ മുൻഭാഗത്ത് സ്ഥാപിച്ചാണ് വി ടി എസ് ഗ്രൂപ്പിന്റെ ബസുകൾ സർവീസ് നടത്തുന്നത്.
രാവിലെ അഴീക്കോട് വെച്ച് ഇ. ടി. ടൈസണ് മാസ്റ്റർ എം എൽ എ ഫ്ളാഗ് ഓഫ് നിർവഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ അധ്യക്ഷയായിരുന്നു. ജില്ല പഞ്ചായത്ത് മെന്പർ നൗഷാദ് കൈതവളപ്പിൽ, വി ടി എസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർമാറായ ദിലീപ്, ഷണ്മുഖൻ,
മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.വി.വേണു, കൊടുങ്ങല്ലൂർ അഡീഷണൽ എസ് ഐ സുധീഷ്, വില്ലേജ് ഓഫീസർ റസിയ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി. എച്ച്. റാഫി, ടി.എച്ച്.ഷുക്കൂർ,അഷ്റഫ് പൂവ്വത്തിങ്കൽ,സന്ദീപ് കളറക്കാട്ട്,പി. എം.മനാഫ് തുടങ്ങിയവരും ബസ് ജീവനക്കാരും സംബന്ധിച്ചു.