വടകര: നാടു മുഴുവൻ പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെ പടപൊരുതുന്പോൾ നാട്ടിൻ പുറങ്ങളിലെ ഉത്സവങ്ങളും ഇതിന് അരങ്ങാവുകയാണ്. തിരുവള്ളൂരിലെ കിഴക്കേടത്ത് ഉത്സവപ്പറന്പിൽ കണ്ടത് അനുകരണീയമായ മാതൃകയായി. ക്ഷേത്ര വളപ്പിൽ ഒരിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങൾ കാണാനില്ല. അവിടവിടെയായി തെങ്ങോല കൊണ്ട് മെടഞ്ഞുണ്ടാക്കിയ വല്ലങ്ങൾ കരുതിവെച്ചിരിക്കുന്നു. മാലിന്യങ്ങൾ ഇവയിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. നിറയുന്നതിനനുസരിച്ച് എടുത്ത് മാറ്റാൻ വളണ്ടിയർമാർ സജ്ജരാകുന്നു. എല്ലാവരും കൈകോർത്ത് പ്ലാസ്റ്റിക് മാലിന്യത്തെ തുരത്തുകയാണ് ഇവിടെ.
ഐഡിയ കൊള്ളാം..! ഉത്സവപറമ്പുകള്‍ ഇനി പ്ലാസ്റ്റിക് മാലിന്യ മുക്തം ; വേസ്റ്റിടാൻ തെങ്ങോല കൊണ്ട് മെടഞ്ഞുണ്ടാക്കിയ വല്ലങ്ങൾ
