ആലപ്പുഴ: നെഹ്റുട്രോഫി ജലമേള സംപ്രേക്ഷണം ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് നിയന്ത്രണമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എല്ലാ മാധ്യമങ്ങൾക്കും ജലോത്സവത്തിന്റെ ദൃശ്യങ്ങൾ ലഭ്യമാക്കും. വള്ളംകളിയുടെ വാണിജ്യവൽക്കരണം ലക്ഷ്യംവച്ചാണ് അന്തർദേശീയ മാധ്യമങ്ങളെ കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നെഹ്റുട്രോഫിയുടെ പ്രാധാന്യം കുറഞ്ഞെന്ന പ്രതിപക്ഷ ആരോപണം ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചാന്പ്യൻസ് ബോട്ട് ലീഗിന്റെ തുടക്കം മുതൽ എല്ലാം സുതാര്യമാണ്. വള്ളംകളിയെ അന്തർദേശീയ തലത്തിൽ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. കുറവുകളുണ്ടായാൽ വരും വർഷങ്ങളിൽ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.