കുമരകം: വള്ളംകളിയുടെ പരിശീലന തുഴച്ചിൽ ആരംഭിച്ചതോടെ കുമരകത്ത് ആർപ്പു വിളികൾ ഉയർന്നു. പുന്നമടയിൽ വിജയക്കൊടി പാറിക്കാൻ പായിപ്പാടൻ ചുണ്ടനിൽ കുമരകം ടൗണ്‍ ബോട്ട് ക്ലബ് പരിശീലനം തുടങ്ങി. പരിശീലന തുഴച്ചിൽ കാണാൻ നൂറുകണക്കിനാളുകളാണ് എത്തിയത്.
കുമരകം ചന്തക്കവലയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ പരിശീലന തുഴച്ചിൽ ഉദ്ഘാടനം ചെയ്തു. വി.എസ്. സുഗേഷ് ചുണ്ടന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. മുകേഷ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
വെട്ടിക്കാട്ടിൽ രജി രാജുവിൽ നിന്നും ആദ്യ സംഭാവന സന്പത്ത് കണിയാംപറന്പിൽ ഏറ്റുവാങ്ങി.
കുമരകം എസ്ഐ കെ.ടി.സന്ദീപ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.വി. ബിന്ദു, കെ.എം. ബാബു, പഞ്ചായത്തംഗങ്ങളായ ഉഷ സലി, എ.വി. തോമസ്, പായിപ്പാടൻ ചുണ്ടൻ വള്ളസമിതി സെക്രട്ടറി ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.