കോട്ടയം: വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാൻ പോയ മാതൃഭൂമി ചാനലിലെ രണ്ടു പേരെ വള്ളം മറിഞ്ഞ് കാണാതായി. കടുത്തുരുത്തി പ്രാദേശിക റിപ്പോർട്ടർ സജി, ഡ്രൈവർ ബിബിൻ എന്നിവരെയാണ് കാണാതായത്.
ഇവർക്കൊപ്പമുണ്ടായിരുന്ന റിപ്പോർട്ടർ കെ.ബി. ശ്രീധരനെയും കാമറാമാൻ അഭിലാഷിനെയും നാട്ടുകാർ രക്ഷപ്പെടുത്തി. ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കാണാതായവർക്കായി അഗ്നിശമനസേനയും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്.