ശാസ്താംകോട്ട ത​ടാ​ക​തീ​ര​ത്തെ കാടുകളെയും വൻമരങ്ങളെയും ഉണക്കി വള്ളിപ്പടർപ്പ്;  പാ​രി​സ്ഥി​തി​ക പ്ര​ശ​ന​ങ്ങ​ൾ​ക്ക് സാ​ധ്യ​തയുള്ള വള്ളി നീക്കണമെന്ന ആവശ്യം ശക്തമാകുന്നു

ശാ​സ്താം​കോ​ട്ട: ത​ടാ​ക​തീ​ര​ത്ത് പ്ര​ത്യേ​ക​ത​രം വ​ള്ളി​പ്പ​ട​ർ​പ്പ് പ​ട​ർ​ന്ന് പ​ന്ത​ലി​ക്കു​ന്നു. ത​ടാ​ക​തീ​ര​ത്തെ വ​ലി​യ മ​ര​ങ്ങ​ളെ പോ​ലും വ​ള്ളി​പ്പ​ട​ർ​പ്പ് കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.ര​ണ്ട് വ​ർ​ഷം മു​മ്പ് അ​മ്പ​ല​ക്ക​ട​വ് ഭാ​ഗ​ത്താ​ണ് വ​ള്ളി​പ്പ​ട​ർ​പ്പ് ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.​ഇ​വി​ടു​ത്തെ ചെ​റി​യ കാ​ടു​ക​ളി​ലേ​ക്ക് പ​ട​ർ​ന്ന് ക​യ​റി​യ വ​ള്ളി​പ്പ​ട​ർ​പ്പ് പി​ന്നീ​ട് കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ​ലി​യ മ​ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യ​യാ​യി​രു​ന്നു.

സൂ​ര്യ​പ്ര​കാ​ശം പോ​ലും താ​ഴെ പ​തി​ക്കാ​ത്ത വി​ധ​ത്തി​ൽ വ​ള്ളി​പ്പ​ട​ർ​പ്പ് പ​ട​ർ​ന്ന് ക​യ​റു​ന്ന​തി​നാ​ൽ ത​ടാ​ക​തീ​ര​ത്തെ നി​ര​വ​ധി സ്വോ​ഭാ​വി​ക ചെ​ടി​ക​ളു​ടെ​യും കു​റ്റി​ക്കാ​ടു​ക​ളു​ടെ​യും വ​ള​ർ​ച്ച നി​ല​ച്ചി​ട്ടു​ണ്ട്. വ​ള്ളി പ​ട​ർ​പ്പ് പ​ട​ർ​ന്ന് ക​യു​ന്ന​തി​നാ​ൽ വ​ലി​യ മ​ര​ങ്ങ​ൾ ഉ​ണ​ങ്ങാ​നും സാ​ധ്യ​ത​യു​ണ്ട്. ഭാ​വി​യി​ൽ ക​ടു​ത്ത പാ​രി​സ്ഥി​തി​ക പ്ര​ശ​ന​ങ്ങ​ൾ​ക്ക് സാ​ധ്യ​ത ഉ​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ ഇ​നി​യും ഇ​ത് പെ​ട്ടി​ട്ടി​ല്ല.

Related posts