ട്രാവൽ ബ്ലോഗ് ചെയ്യുന്ന വാൽമാക്രിക്കൊപ്പമുള്ള മഞ്ജുവാര്യരുടെയും സണ്ണിവെയിന്റെയും ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ.
പുതിയ ചിത്രമായ ചതുർമുഖത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് വാൽമാക്രിക്കൊപ്പമുള്ള ചിത്രം ഇവർ പങ്കുവച്ചത്.
ട്രാവൽ ബ്ലോഗ് ചെയ്യുന്ന വാൽമാക്രി ഹെൽമറ്റ് ധരിച്ചാണ് നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്.
ഒരു യുവാവും യുവതിയുമാണ് വാൽമാക്രിയായി പ്രത്യക്ഷപ്പെടുന്നത്. സ്വകാര്യത സംരക്ഷിക്കാൻ വേണ്ടിയാണ് ഇവർ ഹെൽമറ്റ് ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്.
മഞ്ജുവാര്യർക്കൊപ്പവും ഇവർ ഹെൽമറ്റ് ധരിച്ചാണ് ഫോട്ടോയെടുത്തിരിക്കുന്നത്.