നെയ്യാറ്റിന്‍കര :രണ്ടു മാസത്തോളമായി പെന്ഷന് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി യില്‍ നിന്നും വിരമിച്ച ജീവനക്കാരന് ഡിപ്പോയുടെ മുന്നില്‍ ഇലയിട്ട് മണ്ണ് വാരിത്തിന്ന് പ്രതിഷേധിച്ചു.
അവണാകുഴി അന്പലത്തുവിള വീട്ടില്‍ വത്സലന്‍ (57) ആണ് നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയുടെ മുന്നില്‍ ഇലയിട്ട് മണ്ണു തിന്നത്.
പാറശാല ഡിപ്പോയിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ മസ്ദൂര്‍ ആയിരുന്നു വത്സലന്‍. പെന്ഷന് മുടങ്ങിയതോടെ ജീവിതമാകെ പ്രതിസന്ധിയിലായിയെന്ന് അദ്ദേഹം പറയുന്നു.
കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് പലതവണ നിവേദനം നല്‍കിയിട്ടും പ്രയോജനമുണ്ടാകാത്തതിനാലാണ് മണ്ണു വാരി തിന്ന് പ്രതിഷേധം പ്രകടിപ്പിച്ചതെന്നും വത്സലന്‍ പറഞ്ഞു.