തളിപ്പറമ്പ്: ഇന്ത്യന്‍ ദേശീയതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വല്സന് തില്ലങ്കേരി. തളിപ്പറമ്പില്‍ പൗരത്വഭേദഗതി നടപ്പാക്കിയ കേന്ദ്രസര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച് ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്ഗനൈസേഷന്(ഫെറ്റോ)സംഘടിപ്പിച്ച വിശദീകരണ പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരായ മുസ്ലിംകളെ തെറ്റിദ്ധരിപ്പിച്ച് ഇല്ലാത്ത കാര്യത്തിന് സമരങ്ങള്‍ നടത്തി നാലു വോട്ടുകള്‍ കൂടുതല്‍ ലഭിക്കുമോ എന്ന് സിപിഎം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. വിനോദന്‍ അധ്യക്ഷത വഹിച്ചു. മനോജ് മണ്ണേരി, സജീവന് ചാത്തോത്ത്, പി.കെ. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.