ലൈംഗിക രംഗങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നടി വാമിഖ ഗബ്ബിക്കും താരത്തിന്റെ പുതിയ ചിത്രത്തിനുമെതിരേ രൂക്ഷവിമർശനം.
ഗോദ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് വാമീഖ ഗബ്ബി. താരത്തിന്റെ പുതിയ ചിത്രമായ ഖുഫിയ ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്.
അമര്‍ ഭൂഷണിന്റെ എക്സേപ്പ് ടു നോ വേര് എന്ന നോവലിനെ ആസ്പദമാക്കി വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സ്പൈ ത്രില്ലര്‍ ചിത്രം നെറ്റ്ഫ്ളിക്സില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ്. അതിനിടെ ചിത്രത്തിലെ ഏതാനും രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.
വാമീഖ ഗബ്ബിയുടെ സ്വകാര്യ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചിത്രത്തിലെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ, ചിത്രത്തിനെതിരേയും വാമീഖ ഗബ്ബിക്കെതിരേയും വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.
ഒടിടി പ്ലാറ്റ്ഫോമുകളില്‍ സീരീസിലെ ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുമ്പോള്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ നിദ്രയിലാണെന്നും ഇന്ത്യന്‍ സംസ്കാരത്തെ ഇത് നശിപ്പിക്കുകയാണെന്നും സംവിധായകനും നിര്‍മാതാവും നടനുമായ കമാല്‍ ആര് ഖാന് ആരോപിച്ചു.
രോഹന് നരൂലയും വിശാല്‍ ഭരദ്വാജും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ഖുഫിയ, വിബി ഫിലിം പ്രൊഡക്ഷനാണ് നിര്‍മിച്ചിരിക്കുന്നത്. തബു, അലിഫസല്‍,ആഷിഷ് വിദ്യാര്‍ഥി, അതുല്‍ കുല്‍ക്കര്‍ണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.