ബോളിവുഡിലെ പുത്തന്‍ താരോദയമാണ് വാമിഖ ഗബ്ബി. നാഷണല്‍ ക്രഷ് എന്നാണ് സോഷ്യല്‍ മീഡിയ വാമിഖയെ വിളിക്കുന്നത്. തന്റെ സൗന്ദര്യവും ക്യൂട്ട്നെസും കൊണ്ട് സോഷ്യല്‍ മീഡിയയെ കൈയിലെടുത്തിരിക്കുകയാണ് വാമിഖ.
പലരും ഐശ്വര്യ റായിയുടെ തുടക്കകാലത്തോട് പോലും വാമിഖയെ വിശേഷിപ്പിക്കുന്നുണ്ട്. മലയാളികള്‍ക്ക് വാമിഖയെ നേരത്തെ തന്നെ അറിയാം. 9 എന്ന മലയാള ചിത്രത്തിലും വാമിഖ അഭിനയിച്ചിരുന്നു. മലയാളത്തിലേക്കും വാമിഖ ഈ വര്‍ഷം തിരികെ വരും.
ആസിഫ് അലി നായകനായ ടിക്കി ടാക്കയിലൂടൊയണ് തിരിച്ചുവരവ്. സൗന്ദര്യം മാത്രമല്ല കഴിവുമുള്ള നടിയുമാണ് വാമിഖ ഗബ്ബി. ബാലതാരമായി സിനിമയിലെത്തിയ വാമിഖ പിന്നീട് നായികയായി മാറുകയായിരുന്നു. പഞ്ചാബി സിനിമയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. ഇപ്പോഴിതാ വാമിഖയുടെ ക്യൂട്ട് ചിത്രങ്ങള്‍ വൈറലാവുകയാണ്.