വാമ്പയർ ഫേഷ്യൽ ലൈസൻസ് ഇല്ലാത്ത സലൂണിൽ നിന്ന് നടത്തിയ മൂന്ന് സ്ത്രീകൾക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. യുഎസിലെ മെക്സികോയിലാണ് സംഭവം. പ്ലേറ്റ്ലറ്റ് സമ്പുഷ്ടമായ പ്ലാസ്മ മൈക്രോനീഡിംഗ് പ്രക്രിയയാണ് വാമ്പയർ ഫേഷ്യൽ.
ഈ ഫേഷ്യൽ ശുദ്ധീകരിക്കാത്ത സൂചികളും അണുബാധയുള്ള രക്തകുപ്പികളും ഉപയോഗിച്ച് ചെയ്തത് കൊണ്ടാവാം അണുബാധ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മൂന്ന് സ്ത്രീകൾക്കാണ് നിലവിൽ എച്ച്ഐവി ബാധ സ്ഥിരീകരിച്ചിക്കുന്നത്. നിയമവിരുദ്ധമായി ഇത്തരം സൗന്ദര്യ വർധന ഓഫറുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ബോധവൽക്കരണം ആവശ്യമാണെന്നും ജാഗ്രത പാലിക്കണമെന്നും യുഎസ് ആരോഗ്യമന്ത്രാലയം പ്രതികരിച്ചു.
ഈ സംഭവം കൂടാതെ ഇതേ സ്പാ സെന്ററിന്റെ ഉടമ അനധികൃതമായി മരുന്ന് വിൽപ്പന നടത്തിയതിന്റെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 2018ലും ഈ സ്പാ സെന്ററിൽ നിന്നും വാമ്പയർ ഫേഷ്യൽ ചെയ്ത് ഒരാൾക്ക് സമാനമായ രീതിയിൽ എച്ച്ഐവി ബാധിച്ചിരുന്നെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.