ചങ്ങരംകുളം: കുറ്റിപ്പുറം -ചൂണ്ടൽ സംസ്ഥാനപാതയിൽ ചങ്ങരംകുളം മാന്തടത്ത് കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താർ (38) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച പത്തനംതിട്ട ആങ്ങമൂഴി സ്വദേശി ഷിയാസി (16)നെ ഗുരുതര പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.
കോഴിക്കോട്ടു നിന്ന് അടൂരിലേക്കു പോയിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും സ്കൂൾ പുസ്തകങ്ങളുമായി കോഴിക്കോട് ഭാഗത്തേക്കു പോയിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. വാനിലെ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നു കരുതുന്നു. അപകടത്തിൽ വാൻ നിശേഷം തകർന്നു.
സംഭവ സ്ഥലത്തുവച്ചു തന്നെ സത്താർ മരിച്ചു. സത്താറിന്റെ മൃതദേഹം ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചങ്ങരംകുളം പോലീസ്, പൊന്നാനി ഫയർ ഫോഴ്സ്, ട്രോമാകെയർ പ്രവർത്തകർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.