വലിയ വായിൽ വർത്തമാനം പറയരുതെന്ന് ചിലപ്പോൾ കുട്ടികളോട് ശാസനരൂപേണ പറയാറുണ്ട്.
എന്നാൽ ലോകത്തെ ഏറ്റവും വലിയ വായയുള്ള സ്ത്രീ എന്ന റിക്കാർഡ് സ്വന്തമായിരിക്കുകയാണ് സാമന്ത റംസ്ദൽ എന്ന 31–കാരി. 6.52 സെന്റീമീറ്റർ നീളമാണ് വായ്ക്കുള്ളത്.
യുഎസ് സ്വദേശിനിയായ സാമന്തയുടെ വായ്ക്കുള്ളിൽ ഒരു ആപ്പിളൊക്കെ അനായാസം കയറും.
ടിക്ടോക്ക് താരം കൂടിയായ സാമന്ത തന്റെ വായയുടെ വലിപ്പം തെളിയിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴായിരുന്നു സാമന്തയുടെ ടിക്ക് ടോക്ക് പ്രവേശനം. 1.7 മില്യൺ ഫോളവേഴ്സാണ് സമാന്തയ്ക്ക് ഉള്ളത്.
ആരാധകരാണ് സാമന്തയോട് ഗിന്നസ് റിക്കാർഡിന് ശ്രമിക്കാന്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് അടുത്തുള്ള ഡെന്റിസ്റ്റിന്റെ അടുത്ത് പോയി വായയുടെ വലുപ്പം അളന്നു.
ഗിന്നസ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. ഒരു പാക്കറ്റ് ഫ്രഞ്ച് ഫ്രൈസ്, വലിയ മിഠായികൾ ഒക്കെ മുഴുവനായി സാമന്തയുടെ വായിൽ കൊള്ളും.