മകളേ നിനക്കു വേണ്ടി; ഡോ.‍ വന്ദന ദാസിന്‍റെ സ്മരണയ്ക്കായി മെഡിക്കല്‍ ക്ലിനിക് നിര്‍മിക്കുമെന്ന് കുടുംബം

ക​ടു​ത്തു​രു​ത്തി: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ അ​ക്ര​മി​യു​ടെ കു​ത്തേ​റ്റു മ​രി​ച്ച ഡോ. ​വ​ന്ദ​ന ദാ​സി​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് ഒ​രാ​ണ്ട്. വ​ന്ദ​ന​യു​ടെ സ്മ​ര​ണ​യ്ക്കാ​യി മെ​ഡി​ക്ക​ല്‍ ക്ലി​നി​ക് നി​ര്‍​മി​ക്കു​മെ​ന്ന് കു​ടും​ബം.

വ​ന്ദ​ന​യു​ടെ അ​മ്മ വ​സ​ന്ത​കു​മാ​രി​യു​ടെ പേ​രി​ലു​ള്ള ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തൃ​ക്കു​ന്ന​പു​ഴ​യി​ലെ സ്ഥ​ല​ത്താ​ണ് ക്ലി​നി​ക് നി​ര്‍​മി​ക്കു​ക​യെ​ന്ന് വ​ന്ദ​ന​യു​ടെ പി​താ​വ് കെ.​ജി. മോ​ഹ​ന്‍​ദാ​സ് പ​റ​ഞ്ഞു. ഇ​തി​നു വേ​ണ്ടി​യു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്.

ജൂ​ണ്‍ പ​കു​തി​യോ​ടെ ക്ലി​നി​ക്കി​നാ​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​ന​മെ​ന്ന് വ​ന്ദ​ന​യു​ടെ അ​മ്മ വ​സ​ന്ത​കു​മാ​രി അ​റി​യി​ച്ചു.

Related posts

Leave a Comment