അമ്പലപ്പുഴ: വണ്ടാനംമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.മെഡിക്കൽ കോളജാശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിയന്ത്രണം കടുപ്പിച്ചു. ഇന്നലെ നടന്ന വകുപ്പ് തലവൻമാരുടെയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ഡോക്ടർമാർക്കു കോവിഡ്
ആറു ഡോക്ടർമാർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടാതെചില ജീവനക്കാര്‍ക്കും എയ്ഡ് പോസ്റ്റിലെ ഒരു പോലീസുകാരനു കൊവിഡ് സ്ഥിതീകരിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.ഏതാനും ദിവസങ്ങ ളായായി കൊവിഡ് വാർഡിൽ രോഗികളുടെ എണ്ണംകൂടിയിരിക്കുകയാണ് .
രണ്ടുദിവസങ്ങളായി രോഗികളുടെ വരവിൽ കുത്തനെയുള്ള വർധനയാണ് ഉണ്ടായിരിക്കുന്നത്. ഗുരുത ലക്ഷണങ്ങളുള്ള സി കാറ്റഗറി രോഗികളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാനാണ് സർക്കാർ നിർദേശമുള്ളതെങ്കിലും ഗുരുതരാവസ്ഥയിലല്ലാത്ത ബി കാറ്റഗറിക്കാർ എത്തുന്നത് ആശങ്ക യുളവാക്കുകയാണ് ഇത്തരക്കാരെ മറ്റ് ആരോഗ്യകേന്ദ്രങ്ങളിലോ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻറുകളിലോ ആണു പ്രവേശിപ്പിക്കേണ്ടത്.
മെഡിക്കൽ കോ ളേജിൽ ക്രമാതീതമായി രോഗി കളെത്തിയാൽ ഗുരുതരാവസ്ഥ യിലുള്ളവർക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഈ സാഹചര്യത്തിലാണ് ആശുപത്രിയുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇന്നു മുതൽ
* ഓ.പി. ടിക്കറ്റ് വിതരണം രാവിലെ 11 മണി വരെയാക്കി ചുരുക്കി. രോഗികളെ കാണാനെത്തുന്നവരെ നിയന്ത്രിക്കുന്നതിനായി സന്ദർശനം നിരോധിക്കുകയും പാസ് വിതരണം നിർത്തലാക്കുകയും ചെയ്തു. അടിയന്തിര ശസ്ത്രക്രിയകൾ മാത്രമാകും ആശുപത്രിയിൽ നടക്കുക.
* വാർഡുകളിൽ രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കൂ.
* വിദ്യാർഥികളുടെ ക്ലിനിക്കൽ ക്ലാസുകൾ താത്കാലികമായി നിർത്തിവെച്ചു.ഈ മാസം 24 മുതൽ
* കാത്ത് ലാബിന്റെ പ്രവർത്തനം നിർത്തിവയ്ക്കും.
തുടങ്ങിയ നിയന്ത്രണങ്ങളാണ് ആശുപത്രിയിൽ ഏർപ്പെടുത്തിയത്. ഇതിനോട് രോഗികളും പൊതുജനങ്ങളും പരമാവധി സഹകരിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.