ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ  അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള സ്ട്രെക്ച്ചറുകൾ ; രോഗികൾക്കും ജീവനക്കാർക്കും ആശ്വാസം

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ സ്ട്രെച്ച​റു​ക​ൾ എ​ത്തി. 35 സ്ട്രെച്ച​റു​ക​ളാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് എ​ത്തി​ച്ച​ത്. ഇ​നി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ലും വാ​ർ​ഡു​ക​ളി​ലും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലും സു​ഗ​മ​മാ​യി എ​ത്തി​ക്കാ​ൻ സാ​ധി​ക്കും. ആ​ശു​പ​ത്രി​യി​ൽ നി​ല​നി​ന്ന ദീ​ർ​ഘ​നാ​ളാ​യു​ള്ള പ്ര​ശ്ന​ത്തി​നാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​ണാ​യ​ത്.

വ​ർ​ഷ​ങ്ങ​ളോ​ളം കാ​ല​പ്പഴ​ക്കം ചെ​ന്ന സ്ട്രെച്ച​റു​ക​ളും ട്രോ​ളി​ക​ളു​മാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. ട്രോ​ളി​യു​ടേ​യും സ്ട്രെച്ച​റി​ന്‍റെ​യും കു​റ​വ് മൂ​ലം ര​ണ്ട് ട്രോ​ളി​യും ഒ​രു വീ​ൽ ചെ​യ​റു​മാ​ത്ര​മാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

പ​ല​പ്പോ​ഴും ര​ണ്ടി​ൽ അ​ധി​കം അ​പ​ക​ട​ങ്ങളി​ൽ​പെ​ട്ട​വ​രെ മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലാ​ണ് എ​ത്തി​ക്കു​ന്ന​തെ​ങ്കി​ൽ പി​ന്നീ​ട് എ​ത്തു​ന്ന രോ​ഗി​യെ എ​ത്തി​ക്കാ​ൻ മൂ​ന്നാ​മ​ത് ഒ​രു ട്രോ​ളി ഇ​ല്ലാ​ത്ത​ത് പ​ല​പ്പോ​ഴും സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​വ​രു​ത്തി​യി​ട്ടു​ണ്ട് . എ​ല്ലാ 108 ആ ​ബു​ല​ൻ​സു​ക​ളി​ലും സ്ട്രെച്ച​​ർ സം​വി​ധാ​നം ഉ​ണ്ട​ങ്കി​ലും പ​ല സ്വ​കാ​ര്യ ആം​ബു​ല​ൻ​സി​ലും സ്ട്രെച്ച​ർ സം​വി​ധാ​നം ഇ​ല്ല.

ഇ​തേ തു​ട​ർ​ന്ന് അ​ത്യാ​ഹി​ത ക​വാ​ട​ത്തി​ന് സ​മീ​പ​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ട്രോ​ളി ഇ​ല്ല​ങ്കി​ൽ രോ​ഗി​ക​ളെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ വ​ള​രെ താ​മ​സം നേ​രി​ടു​ന്ന അ​വ​സ്ഥ​യാ​ണ്. ഈ ​വി​വ​രം ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ.​വി. രാം​ലാ​ൽ നി​ര​ന്ത​രം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നാ​ൽ​പ്പ​തി​നാ​യി​രം രൂ​പ വി​ല​യു​ള്ള 35 സ്ട്രെച്ച​റു​ക​ൾ അ​ടി​യ​ന്തി​ര​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

അ​ത്യാ​സ​ന്ന നി​ല​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ഓ​ക്സി​ജ​ൻ സി​ല​ണ്ട​ർ, ട്രി​പ്പ് കൊ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ത് വ​ശ​ത്തേ​ക്കും മാ​റ്റു​വാ​നു​ള്ള സൗ​ക​ര്യം, മു​ക​ളി​ലേ​ക്കും താ​ഴേ​ക്കും ബ​ട്ട​ൻ അ​മ​ർ​ത്തി താ​ഴ്ത്താ​നും, പൊ​ക്കാ​നു​മു​ള്ള സൗ​ക​ര്യം ഉ​ൾ​പ്പ​ടെ നി​ര​വ​ധി സം​വി​ധാ​ന​ങ്ങ​ളാ​ണ് ഈ ​സ്ട്രെച്ച​റു​ക​ളു​ടെ പ്ര​ത്യേ​ക​ത. കൂ​ടാ​തെ ട്രോ​ളി​യി​ൽ നി​ന്നും പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ടേ​ബി​ളി​ലേ​ക്ക് മാ​റ്റേ​ണ്ട ആ​വ​ശ്യ​വു​മി​ല്ല.

ഈ ​സ്ട്രെച്ച​റു​ക​ളി​ൽ വെ​ച്ചു ത​ന്നെ ഡോ​ക്ട​ർ​മാ​ർ​ക്ക് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യാം. ഒ​രു ച​ല​ന​വും കൂ​ടാ​തെ രോ​ഗി​ക​ളെ തി​യ​റ്റ​റു​ക​ളി​ലേ​ക്കോ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കോ എ​ത്തി​ക്കാ​നു​മാ​കും.10 സ്ട്രെച്ച​റു​ക​ൾ ര​ണ്ട് അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ലും, 25 എ​ണ്ണം വാ​ർ​ഡു​ക​ളി​ലേ​ക്കു​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പു​തി​യ സ്ട്രെച്ച​​റു​ക​ൾ എ​ത്തി​യ​ത് ജീ​വ​ന​ക്കാ​ർ​ക്കും ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണ്.

Related posts