അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ സീനിയർ ഡോകടർമാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു
‘പിജി ഡോകടർമാരെ ഡ്യൂട്ടി എൽപ്പിച്ച് സീനിയർ ഡോകടർമാർ മുങ്ങുകയാണ് പതിവ്.അതുകൊണ്ടുതന്നെ അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാണ് .
രോഗിയെ പരിശോധിച്ച് വിവരം ഡ്യൂ ട്ടിയിലുള്ള സിനിയർ ഡോക്ടർക്ക് വാട്സ് ആപ് ചെയ്യൂകയാണ് പതിവ്. ആരെങ്കിലും ഡ്യൂട്ടി ഡോക്ടറെ തിരക്കിയാൽ അവിടെയുണ്ട് ഇവിടെയു ണ്ടെന്നു പറഞ്ഞ് ജൂനിയർ ഡോക്ടർമാർ തടിതപ്പും .
ആശുപത്രിക്ക് ഏറെ പേരുദോഷമുണ്ടാക്കുന്ന അത്യാഹിത വിഭാഗം നല്ല രീതിയിൽ പ്രവർത്തിപ്പിക്കാൻ ഒരു സർക്കാരിനും സാധിക്കുന്നില്ല എന്നാണ് ജനസംസാരം.
വാട്സ് ആപ് ചികിത്സ മതിയാക്കി സീനിയർ ഡോകടറുടെ സേവനം അത്യാഹിത വിഭാഗത്തിൽ ലഭ്യമാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.