വ​ന്ദേ ഭാ​ര​ത്: ആ​റ് ദി​വ​സം 2.7 കോ​ടി രൂപ വരുമാനം; ശ​രാ​ശ​രി ക​ള​ക്ഷ​ൻ 18 ല​ക്ഷം രൂ​പ​


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ആ​ദ്യ​ത്തെ 6 ദി​വ​സം കൊ​ണ്ട് ടി​ക്ക​റ്റ് ഇ​ന​ത്തി​ല്‍ മാ​ത്രം നേ​ടി​യ​ത് 2.7 കോ​ടി​രൂ​പ. ഏ​പ്രി​ൽ 28 മു​ത​ൽ മെ​യ് 3 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ച​ത് കാ​സ​ർ​കോ​ട് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ട്രി​പ്പി​ന്. ഈ ​ട്രി​പ്പി​ലൂ​ടെ മാ​ത്രം വ​ന്ദേ​ഭാ​ര​തി​ന് ല​ഭി​ച്ച​ത് 1.17 കോ​ടി രൂ​പ​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​കോ​ട് വ​രെ​യു​ള്ള പ്ര​തി​ദി​ന ശ​രാ​ശ​രി ക​ള​ക്ഷ​ൻ 18 ല​ക്ഷം രൂ​പ​യാ​ണ്. തി​രു​വ​ന​ന്ത​പു​രം – കാ​സ​ര്‍​ഗോ​ഡ് റൂ​ട്ടി​ലെ ടി​ക്ക​റ്റ് വ​രു​മാ​നം-​ഏ​പ്രി​ൽ 28ന് 19.5 ​ല​ക്ഷം രൂ​പ, ഏ​പ്രി​ൽ 29ന് 20.30 ​ല​ക്ഷം, ഏ​പ്രി​ൽ 30ന് 20.50 ​ല​ക്ഷം, മേ​യ് 1ന് 20.1 ​ല​ക്ഷം രൂ​പ, മേ​യ് 2ന് 18.2 ​ല​ക്ഷം രൂ​പ, മേ​യ് 3ന് 18 ​ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ്.

അ​തേ​സ​മ​യം വ​ന്ദേ ഭാ​ര​ത് കാ​ര​ണം മ​റ്റ് ട്രെ​യി​നു​ക​ൾ വൈ​കു​ന്നി​ല്ലെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. ഏ​പ്രി​ല്‍ 25ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യാ​ണ് വ​ന്ദേ​ഭാ​ര​തി​ന്‍റെ ക​ന്നി​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്.

Related posts

Leave a Comment