കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്‍റെ ഫ്‌ളാഗ് ഓഫ് കർമം ഇന്ന് കാസർഗോഡ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനാണ് ഫ്‌ളാഗ് ഓഫ് കര്‍മ്മം നടത്തുക. ഇതോടൊപ്പം രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ചിരിക്കുന്ന എട്ട് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനവും വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.
കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, സംസ്ഥാന കായിക-റെയില്‍വെ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് ഉദ്ഘാടന യാത്രയിൽ പങ്കെടുക്കുന്നതിനു അനുമതിയുള്ളു.
ചൊവ്വാഴ്ച്ച മുതൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ സാധിക്കും.ട്രെയിനിന്‍റെ റെഗുലർ സർവീസുകൾ അന്ന് മുതൽ ആരംഭിക്കും. കാസർഗോഡ് നിന്ന് ഏഴു മണിക്ക് പുറപ്പെടുന്ന ട്രെയിൻ തിരുവനന്തപുരത്ത് 3.05 ന് എത്തും.
കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് കാസര്‍കോട്-തിരുവനന്തപുരം യാത്രയ്ക്കിടയില്‍ രണ്ടാം വന്ദേഭാരത് നിര്‍ത്തുക.