തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും.
12 മുതല്‍ 18വരെ പ്രായപരിധിയുള്ള വിദ്യാര്‍ഥികളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടവർ ക്കാണു പ്രധാനമന്ത്രിയുമായി സംവദിക്കാനും വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനും അവസരം ഒരുക്കുന്നത്.
ഇതുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ സ്കൂളുകളില്‍നിന്നു തെരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ പേരുകള്‍ നല്കാന് അധികൃതര്‍ക്ക് അറിയിപ്പ് നല്കി.
സ്കൂളിലെ കലാരംഗങ്ങളില്‍ ഉള്‍പ്പടെ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളില്‍നിന്നു തെരഞ്ഞെടുക്കാനാണ് റെയില്‍വേ ആവശ്യപ്പെട്ടിട്ടുള്ളത്.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യാനുള്ള അവസരം ഒരുക്കുന്നതായും റെയില്‍വേ സ്കൂളുകള്‍ക്കയച്ച കത്തില്‍ പറയുന്നു. ഏപ്രില്‍ 25 നാണ് വന്ദേഭാരത് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്നത്.