തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്കും സർവീസ് സമയവും സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ട്രെയിനിന്റെ റൂട്ട് സംബന്ധിച്ച് റെയിൽവേ ബോർഡ് അന്തിമ തീരുമാനം എടുക്കും.ഇന്നലെ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു.
അതേസമയം ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച സൂചനകളും പുറത്തു വന്നിട്ടുണ്ട്. തിരുവനന്തപുരം – കണ്ണൂര്‍ യാത്രയ്ക്ക് എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 2,150 രൂപയാവും ടിക്കറ്റ് നിരക്കെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.
കേരളത്തിൽ വന്ദേഭാരത് എക്സ്പ്രസിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നാണ് സൂചന. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുളള ചെയർകാർ നിരക്ക് 1,100 രൂപയാണ്. ഏറ്റവും കുറഞ്ഞ നിരക്ക് 297 രൂപയും.
തിരുവനന്തപുരത്ത് നിന്ന് കൊല്ലം വരെ യാത്രചെയ്യാൻ ചെയർകാറിന് 297 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 614 രൂപയും ആയിരിക്കും നിരക്കെന്നാണ് സൂചന.
തിരുവനന്തപുരം മുതൽ കോട്ടയം വരെയുളള യാത്രയ്ക്ക് ചെയർകാറിന് 441 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 911 രൂപയുമായിരിക്കും നിരക്ക്.
തിരുവനന്തപുരം – എറണാകുളം യാത്രയ്ക്ക് 520 രൂപയും 1070 രൂപയും തൃശൂരിലേക്കുളള നിരക്ക് യഥാക്രമം 617 രൂപയും 1260 രൂപയുമാകും, കോഴിക്കോട്ടേക്ക് 801 രൂപയും 1643 രൂപയും ടിക്കറ്റ് നിരക്ക് വരുമെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗികമായ പ്രഖ്യാപനം ഇനിയും വരേണ്ടതുണ്ട്.ഈ മാസം 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
അതിനുമുമ്പ് ഒരു ട്രയല്‍റണ്‍ കൂടി നടത്തിയേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. ഷൊര്‍ണ്ണൂരില്‍ നിന്നും കണ്ണൂരിലേക്ക് 110 കി.മീ വേഗതയിലാണ് വന്ദേഭാരത് എത്തിയതെന്ന് ലോക്കോപൈലറ്റ് എം.എ.കുര്യാക്കോസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.