കൊച്ചി: ട്രയല്‍ റണ്‍ നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെത്തി. തിരുവനന്തപുരം സ്റ്റേഷനില്‍നിന്നും കണ്ണൂരിലേക്കാണ് ട്രെയിന്‍ യാത്ര തിരിച്ചത്.
പുലര്‍ച്ചെ 5.10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിന്‍ 8.28നാണ് എറണാകുളത്തെത്തിയത്. കോട്ടയം സ്റ്റേഷനില്‍ നിര്‍ത്തിയ ട്രെയിന്‍ 7.30നാണ് ഇവിടെനിന്ന് വീണ്ടും യാത്രയാരംഭിച്ചത്.
മൂന്ന് മണിക്കൂര്‍ 18 മിനിറ്റാണ് ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെത്താന്‍ എടുത്ത സമയം.
കേരളത്തില്‍ ഏറ്റവും വേഗതയേറിയ ട്രെയിന്‍ എന്നറിയപ്പെടുന്ന ജനാശതാബ്ദി എക്സ്പ്രസ് എടുക്കുന്ന അതേ സമയംകൊണ്ടാണ് വന്ദേഭാരത് എറണാകുളം വരെ ഓടിയെത്തിയത്.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി വരുന്ന ജനാശതാബ്ദി എക്സ്പ്രസ് മൂന്ന് മണിക്കൂര്‍ 20 മിനിറ്റുകൊണ്ടാണ് സാധാരണ എറണാകുളത്തെത്തുക.