റെയിൽവേയുടെ അഭിമാന ട്രെയിനുകളായ വന്ദേ ഭാരതുമായി ബന്ധപ്പെട്ട പരാതികൾക്ക് റെയിൽ മദദ് ആപ്പിൽ പ്രത്യേക പരിഗണനയുണ്ട്. ഈ വണ്ടികൾ കൃത്യസമയങ്ങളിൽ തടസം കൂടാതെ സുഗമമായി ഓടുന്നു എന്ന് ഉറപ്പാക്കാൻ പ്രത്യേകം സ്ക്രൂട്ടിണി സംവിധാനം തന്നെ ആപ്പിൽ ഉണ്ട്.
ഈ വണ്ടികളിലെ സേവനം, സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾക്ക് അതിവേഗ പരിഗണനയാണ് ആപ്പ് നൽകുന്നത്. മാത്രമല്ല പരാതിക്കാരന് അതേ സ്പീഡിൽ തന്നെ ഫീഡ് ബാക്കും നൽകും.
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് വീണ യാത്രക്കാരനെ ആറ് മിനിട്ടുള്ളിൽ ആശുപത്രിയിൽ എത്തിക്കാൻ ആപ്പിന്റെ പ്രവർത്തനം വഴി സാധിച്ചു. ബോഗിയിൽ വെള്ളം ഇല്ല എന്ന പരാതി 17 മിനിട്ടിനുള്ളിലും സാധിച്ചു. യാത്രക്കിടയിൽ മുതിർന്ന പൗരന് നഷ്ടപ്പെട്ട വിലപിടിപ്പുള്ള ലഗേജുകൾ വീണ്ടെടുക്കാൻ ആപ്പ് വഴി 45 മിനിട്ടിനുള്ളിൽ സാധിച്ചുവെന്നും ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.