ബംഗളൂരു: ബംഗളൂരു-കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം വിജയകരാമയി പൂർത്തിയായി. ശനിയാഴ്ച മുതൽ കോയമ്പത്തൂർ-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഇതോടെ ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാദൈർഘ്യം അഞ്ചര മുതൽ ആറുവരെ മണിക്കൂറായി കുറയും.
പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി ബുധനാഴ്ച പുലർച്ച അഞ്ചിന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ 10.38ന് ബംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെത്തി. തിരുപ്പൂർ, ഈറോഡ്, സേലം, ധർമപുരി, ഹൊസൂർ വഴിയായിരുന്നു സർവീസ്. ഉച്ചയ്ക്ക് 1.40ന് ട്രെയിൻ തിരികെ കോയമ്പത്തൂരിലേക്കു പോയി.