കോട്ടയം: എറണാകുളം-ബംഗളൂരു വന്ദേഭാരത് കോട്ടയംവരെ നീട്ടണമെന്ന് നിയുക്ത എംപി ഫ്രാൻസിസ് ജോർജ്. പുതിയതായി ആരംഭിക്കുന്ന വന്ദേഭാരത് കോട്ടയത്തു നിന്നു തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റി നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സാബു മാത്യു അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്,അഡ്വ. പ്രിൻസ് ലൂക്കോസ്, ഡിസിസി വൈസ് പ്രസിഡന്റ് മോഹൻ കെ നായർ, ജയചന്ദ്രൻ, സിബി ജോൺ, ടി.സി. റോയ്, ഷൈനി ഫിലിപ്പ്, കെ.ഒ. തോമസ് എന്നിവർ പ്രസംഗിച്ചു.