കോട്ടയം: വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതായി കേരളം. രാജ്യത്താകെ 23 ജോഡി വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.
ഇവയില്‍ കാസര്‍ഗോഡുനിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരതിന്റെ ഒക്യുപെന്‍സി 183 ശതമാനമാണ്. ഈ സർവീസാണ് രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത്. തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോട്ടേക്കുള്ള വന്ദേഭാരതിനാണ് രണ്ടാം സ്ഥാനം.
ശരാശരി ഒക്യുപെന്‍സി 176 ശതമാനം. തൊട്ടുപിന്നാലെയുള്ള ഗാന്ധി നഗര്‍-മുംബൈ വന്ദേഭാരതിന്റെ ഒക്യുപെന്‍സി 134 ശതമാനം മാത്രമാണ്.
ഇടയ്ക്കുള്ള ദൂരങ്ങളില്‍ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി വിലയിരുത്തുന്നത്.