വന്ദേഭാരതിൽ കിടന്ന് പോകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിലിതാ വന്ദോഭാരത് യാത്രക്കാർക്കൊരു സന്തോഷ വാർത്ത. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലിറങ്ങാൻ പോകുന്നു.
പരീക്ഷണയോട്ടത്തിന്റെ ഭാഗമായി ചെന്നൈയിലെ ഐസിഎഫ് കോച്ച് ഫാക്ടറിയിലാണ് ട്രെയിൻ നിലവിലുളളത്. പതിനാറ് കോച്ചുകളാണ് മൊത്തത്തിലുള്ളത്. 11 എണ്ണം എസി ത്രീടയർ, നാലെണ്ണം എസി ടൂ ടയറും ഒരു ഫസ്റ്റ്ക്ലാസ് എസി കോച്ചുമാണുള്ളത്.
കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. പ്രത്യേക ലൈറ്റിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക്ക് വാതിലുകൾ, പബ്ലിക്ക് അനൗൺസ്മെന്റ് സിസ്റ്റം എന്നിവയുമുണ്ട്.
68 കോടി രൂപ മുതൽമുടക്കിൽ ഒൻപത് മാസമെടുത്താണ് ബംഗലൂരുവിലെ ബെമലിന്റെ പ്ലാറ്റിൽ പ്ലാന്റിൽ പുതിയ വന്ദേഭാരത് നിർമിച്ചത്.