മ​ണി​ക്കൂ​റി​ല്‍ 160 മു​ത​ൽ 220 കി​ലോ​മീ​റ്റ​ർ വ​രെ വേഗത; കുതിച്ച് പായാൻ റെയിഡിയായി വന്ദേ ഭാരത് സ്ലീപ്പർ ട്രയിനുകൾ

ന്യൂ​ഡ​ൽ​ഹി: ഓ​ഗ​സ്റ്റ് 15-ന് ​വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഡ​ൽ​ഹി​യി​ൽ​നി​ന്ന് മും​ബൈ​വ​രെ​യാ​യാ​ണ് പ​രീ​ക്ഷ​ണ​ണാ​ർ​ഥം ട്ര​യി​നു​ക​ൾ ഓ​ടു​ന്ന​ത്.

നി​ല​വി​ൽ ഓ​ടു​ന്ന വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ളി​ൽ സ്ലീ​പ്പ​ർ​കോ​ച്ചു​ക​ളി​ല്ല. അ​തി​നാ​ൽ ശ​രാ​ശ​രി എ​ട്ടു​മ​ണി​ക്കൂ​ർ​വ​രെ​യു​ള്ള ഓ​ട്ട​ത്തി​നാ​യാ​ണ് ഇ​തു​പ​യോ​ഗി​ക്കു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ലെ ബി​ഇ​എം​എ​ലി​ൽ നി​ർ​മ്മി​ക്കു​ന്ന വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

പു​തി​യ വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളെ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് നേ​ര​ത്തെ ത​ന്നെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. ദീ​ർ​ഘ​ദൂ​ര യാ​ത്ര​യ്ക്കാ​യാ​കും വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. ഇ​തി​ന്‍റെ പ​രീ​ക്ഷ​ണ​യോ​ട്ട​വും ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ണി​ക്കൂ​റി​ൽ 130 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ​വ​രെ​യാ​കും പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ത്തു​ന്ന​ത്. ഇ​തി​ന് ശേ​ഷം മ​ണി​ക്കൂ​റി​ല്‍ 160 മു​ത​ൽ 220 കി​ലോ​മീ​റ്റ​ർ വ​രേ​യാ​യി​രി​ക്കും ഇ​തി​ന്‍റെ വേ​ഗ​ത.

Related posts

Leave a Comment