ന്യൂഡല്‍ഹി: തലസ്ഥാനത്തുനിന്ന് വാരണാസിയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസില്‍ പഴകിയ ഭക്ഷണം ലഭിച്ചുവെന്നു പരാതി. ഭക്ഷണം എത്തിച്ചയുടന്തന്നെ ദുര്‍ഗന്ധം അനുഭവപ്പെടുകയും പരിശോധിച്ചപ്പോള്‍ പഴയതാണെന്നു ബോധ്യപ്പെടുകയും ചെയ്തുവെന്നു യാത്രക്കാരന് പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ടു യാത്രക്കാരന് പകര്‍ത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഭക്ഷണം എത്തിച്ച ട്രേ ഉള്‍പ്പടെ എടുത്തുകൊണ്ടുപോകാന്‍ ഇയാള്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
ആകാശ് കേസരി എന്നയാളാണ് ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവച്ചത്. യാത്രക്കാരനുണ്ടായ മോശം അനുഭവത്തിനു ക്ഷമ ചോദിക്കുന്നുവെന്നും വീഴച്ചവരുത്തിയവര്ക്കെതിരേ ശക്തമായ നടപടി എടുക്കുമെന്നും ഐആര്‍സിടിസി അധികൃതര്‍ അറിയിച്ചു.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും ഇന്ത്യന്‍ റെയില്‍വേയും ടാഗ് ചെയ്താണ് ആകാശ് എക്സില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്. മറ്റു ട്രെയിനുകളിലും സമാന അനുഭവമുണ്ടായിട്ടുണ്ടെന്ന് ഒട്ടേറെ ആളുകള്‍ വീഡിയോയുടെ കമന്റ് ബോക്സില്‍ പ്രതികരിച്ചു.