ശ​ബ​രി​മ​ല സ്‌​പെ​ഷൽ വ​ന്ദേ​ഭാ​ര​ത് വീ​ണ്ടും

കൊ​ല്ലം: ശ​ബ​രി​മ​ല സ്‌​പെ​ഷ​ലാ​യി ചെ​ന്നൈ-​കോ​ട്ട​യം -ചെ​ന്നൈ റൂ​ട്ടി​ൽ ഓ​ടി​യ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് വീ​ണ്ടും സ​ർ​വീ​സ് ന​ട​ത്താ​ൻ റെ​യി​ൽ​വേ. ഈ ​മാ​സം ഏ​ഴ്, 14ന് ചെ​ന്നൈ​യി​ൽനി​ന്ന് കോ​ട്ട​യ​ത്തേ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തും. കോ​ട്ട​യ​ത്ത് നി​ന്നു തി​രി​കെ ചെ​ന്നൈ​യി​ലേ​യ്ക്കു​ള്ള സ​ർ​വീ​സ് എ​ട്ട്, 15ന് ആണ്.

ചെ​ന്നൈ-കോ​ട്ട​യം സ​ർ​വീ​സ് പു​ല​ർ​ച്ചെ 4.30 ന് ​പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 4.15 ന് ​കൊ​ല്ല​ത്ത് എ​ത്തും. മ​ട​ക്ക സ​ർ​വീ​സ് പു​ല​ർ​ച്ചെ 4.40 ന് ​കോ​ട്ട​യ​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 5.15ന് ​ചെ​ന്നെ​യി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് സ​മ​യ​ക്ര​മം.

പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം നോ​ർ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ൽ സ്റ്റോ​പ്പു​ള്ള​ത്. റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment