തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച ചെക്കുകളിൽ 1.66 കോടി രൂപയുടെ ചെക്കുകൾ മടങ്ങിയതായി മന്ത്രി തോമസ് ഐസക് ഹൈബി ഈഡനെ അറിയിച്ചു.
344 ചെക്കുകളാണ് മടങ്ങിയത്.ഇതിൽനിന്ന് തുക ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ ചെക്കുകൾ നൽകിയവരുടെ പേരു വെളിപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.