വണ്ടിച്ചെക്ക് കേസ്: നടൻ റിസബാവ കുറ്റക്കാരനെന്ന് കോടതി; കേസ് തന്നെ അപകീർത്തിപ്പെടുത്താനാണെന്ന് റിസബാവ

കൊച്ചി: വണ്ടിച്ചെക്ക് കേസിൽ നടൻ റിസബാവ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. എറണാകുളം തർക്കപരിഹാര കോടതിയാണ് കേസിൽ വിധി പറഞ്ഞത്. അതേസമയം കേസ് തന്നെ അപകീർത്തിപ്പെടുത്താനാണെന്ന് റിസബാവ ആരോപിച്ചു. കേസിൽ അപ്പീൽ പോകുന്നതിന് കോടതി നടന് ജാമ്യം അനുവദിക്കുകയും ചെയ്തു.

എളമക്കര സ്വദേശി സാദിഖിന് 11 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നൽകിയെന്നാണ് റിസബാവയ്ക്കെതിരേയുള്ള കേസ്. കടം വാങ്ങിയ പണം സമയത്ത് തിരിച്ചു നൽകാൻ കഴിഞ്ഞില്ലെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരാതിയുണ്ടായതെന്നും താരം പറഞ്ഞു.

കേസിൽ പല തവണ നോട്ടീസ് അയച്ചിട്ടും റിസബാവ ഹാജരായിരുന്നില്ല. ഇതേതുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ താരം കോടതിയിൽ ഹാജരാവുകയായിരുന്നു.

Related posts