വീ​ഴ്ച​ക​ൾ ഒ​ന്നു​മി​ല്ലാ​തെ പോ​ലീ​സ് അ​തി​വേ​ഗം പ്ര​യ​ത്നി​ച്ചു; വ​ണ്ടി​പ്പെ​രി​യാ​ർ പീ​ഡ​ന​ക്കേ​സി​ലെ പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​ർ പീ​ഡ​ന​ക്കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി വെ​റു​തെ വി​ട്ട അ​ർ​ജു​ന്‍റെ ബ​ന്ധു​വി​ന്‍റെ പ​രാ​തി​യി​ൽ ഇ​ര‌​യു​ടെ അ​ച്ഛ​നെ​തി​രെ കേ​സ്.

കൊ​ല്ല​പ്പെ​ട്ട ആ​റു വ​യ​സു​കാ​രി​യു​ടെ അ‌​ച്ഛ​നെ​തി​രെ പീ​രു​മേ​ട് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​ർ​ജു​ന്‍റെ ബ​ന്ധു പാ​ൽ​രാ​ജി​നെ കൈ‌​യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ലാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കു​ട്ടി​യു​ടെ അ​ച്ഛ​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

ജ​നു​വ​രി ആ​റി​ന് വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണി​ൽ​വ​ച്ച് ആ​റു​വ​യ​സു​കാ​രി​യു​ടെ അ​ച്ഛ​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ പാ​ൽ​രാ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

സം​ഘ​ർ​ഷ​ത്തി​ൽ കു​ട്ടി​യു​ടെ മു​ത്ത​ച്ഛ​നും പ​രി​ക്കേ​റ്റി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പാ​ൽ‌​രാ​ജ് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യും പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ത​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ണി​ച്ച് അ​ർ​ജു​ന്‍റെ കു​ടും​ബം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് പോ​ലീ​സ് സം​ര​ക്ഷ​ണം നേ​ടി​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ര​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കി​യി‌​ട്ടു​ണ്ട്.

Related posts

Leave a Comment