വണ്ടിത്താവളം: ടൗണിൽ ബസ് സ്റ്റാൻഡ് ഉൽഘാടനം കഴിഞ്ഞ് രണ്ടു മാസമായിട്ടും ബസ്സുകൾ കയറാത്തത് കാരണം യാത്രക്കാർ ഇപ്പോഴും റോഡുവക്കത്താണ് ബസ് കാത്തു നിൽക്കുന്നത്. ടൗണിലെ യാത്രക്കാർക്ക് ബസ് വെയ്റ്റിങ്ങിന് ഒരു ഷെഡ്ഡും പോലും നിലവിലില്ല. ഒരു സ്വകാര്യ വ്യക്തിയാണ് ബസ്റ്റ് സ്റ്റാൻഡ് നിർമ്മിച്ച്ബന്ധപ്പെട്ട പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് കൈമാറിയത്.
സ്റ്റാൻഡിനകത്ത് കംഫർട്ട് സ്റ്റേഷൻ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളും ഒരുക്കിയിരുന്നു. പഞ്ചായത്ത് സെക്രട്ടറി പലതവണ ബസ്സുകൾ കയറാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതിനുള്ള പ്രാഥമിക നടപടികൾ പോലും ഉണ്ടാവു ന്നില്ലെന്നതാണ് യാത്രക്കാരുടെ പരാതി.വണ്ടിത്താവളം ഹയർ സെക്കന്ററി സ്കൂളിൽ 3000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ഇവരിൽ ഭൂരിഭാഗം പേരും ദൂര സ്ഥലങ്ങളിൽ നിന്നും ബസ്സുകളിലാണ് സ്ക്കൂളിലെത്തുന്നത്. സ്ക്കൂൾ വിടുന്പോൾ നൂറുകണക്കിനു വിദ്യാർത്ഥികൾ റോഡിൽ ബസ് കാത്ത് നിൽക്കുന്നത് അപകട ഭീഷണയിലാണ്.പൊള്ളാച്ചി തൃശ്ശൂർ അന്തർസംസ്ഥാന പാതയെന്നതിനാൽ ഇടതടവില്ലാതെ ചരക്കു ലോറികൾ ചീറിപ്പായുന്ന റോഡിലാണ് വിദ്യാർത്ഥികൾ ബസ് കാത്തുനിൽക്കുന്നത്. തങ്കം തിയേറ്റർ ജംഗ്ഷൻ മുതൽ പള്ളി മൊക്കുവരെയുള്ള ഒരു കിലോമീറ്റർ റോഡിൽ നടന്ന വാഹന അപകടങ്ങളിൽ ഇരുപതോളം പേർ മരണപ്പെട്ടിട്ടുണ്ട്.
കൊടുംവെയിലിലും മഴയത്തും വിദ്യാർത്ഥികൾ വ്യാപാര റോഡിൽ തന്നെ നിൽ ക്കേണ്ടതായി വരുന്നു. സ്കൂളിനുമുന്നിൽ ബസ് നിർത്തി യാത്രക്കാരകയറ്റുന്ന തുകാരണം ഗതാഗതകുരുക്കുംപതിവാണ്. അടിയന്തരമായി ഉൽഘാടനം നടന്ന സ്റ്റാൻഡിൽ ബസ് കയറ്റാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട് ജില്ലാ കലക്ടർ ആർ.ടി.ഒ എന്നിവർക്ക് നിവേദനം നൽകുന്നതിനായി യാത്രക്കാർക്കാരിൽ നിന്നും് ഒപ്പുശേഖരണം നടത്തി വരികയാണ്.