പാരീസ് ഫാഷൻ വീക്കിൽ ഇത്തവണ ശ്രദ്ധ നേടിയത് നടിയും മോഡലുമായ ഡെമി മൂറിന്റെ മുഖമായിരുന്നു. കാരണം ഫാഷൻ ഷോയിൽ പ്രത്യക്ഷപ്പെട്ട ഡെമി മൂറിനെ കണ്ടാൽ ഇരുപതു വയസോളം പ്രായക്കുറവ് തോന്നിച്ചിരുന്നു.
എന്തായാലും ഡെമി മൂറിന്റെ ഈ മേക്കോവർ റീഡിംഗ് ബെർക്ക്സിൽ നിന്നുള്ള വനേസ ഹോൾബണ് എന്ന എഴുത്തുകാരിക്ക് നൽകിയതു ചെറിയ പ്രചോദനമൊന്നുമല്ല. വനേസയും ഒരു മേക്കോവറർ അങ്ങ് നടത്തി. പത്തുമിനിറ്റിൽ പത്തു വയസ് അങ്ങു കുറച്ചു.
പ്രായമാകുന്പോൾ ചർമ്മം വലിയാനും അയഞ്ഞു തൂങ്ങാനും തുടങ്ങുമല്ലോ. ആ ചർമത്തെ വലിച്ച് മുറുക്കിയതാകാം. അല്ലെങ്കിൽ കവിളെല്ലുകൾ തെളിഞ്ഞു കാണത്തക്കവിധത്തിലും ചുണ്ടുകൾ കൂർപ്പിക്കാനുമായി സൗന്ദര്യ ശസ്ത്രക്രിയ ചെയ്തതാകാം എന്നിങ്ങനെ അന്പത്തിയെട്ടുകാരി ഡെമി മൂറിന്റെ ഈ മേക്കോവറിനെക്കുറിച്ച് ഏറെ അഭ്യൂഹങ്ങൾ പരന്നിരുന്നു. അതിൽ പലതും വനേസയുടെ മനസിലും തോന്നി.
സെല്ലോടേപ്പ് പരീക്ഷണം
അന്പത്തിയൊന്നു വയസുകാരിയും രണ്ടു കൗമാരക്കാരായ പെണ്കുട്ടികളുടെ അമ്മയുമായ വനേസയും ഡെമി മൂറിന്റെ ഫേസ് ലിഫ്റ്റ് ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചു.
സെല്ലോ ടേപ്പും ബാൻഡുകളുമപയോഗിച്ച് ഒരു പരീക്ഷണം നടത്താൻ വനേസയും തയാറായി. ഒരു പിപിഇ മേക്കപ്പ് ആർടിസ്റ്റിനെയും 21.50 ഡോളർ കൊടുത്ത് ഫേസ് ലിഫ്റ്റിന് ഉപയോഗിക്കുന്ന ഒരു പാക്കറ്റ് ടേപ്പ് വാങ്ങി പരീക്ഷണമാരംഭിച്ചു.
ടേപ്പ്, ഫേസ് ലിഫ്റ്റ് ബാൻഡ്, നെക്ക് ലിഫ്റ്റ് ബാൻഡ്, നിർദ്ദേശങ്ങൾ എന്നിവയുമായാണ് കിറ്റ് വാങ്ങിയത്. എനിക്ക് മൂന്ന് സെറ്റ് ടേപ്പുകളും ഉണ്ടായിരുന്നു – ഒന്ന് എന്റെ നെറ്റിക്ക് ഇരുവശങ്ങളിലും ഒന്ന് ചെവിക്ക് അടുത്തും അവസാനത്തേത് എന്റെ പിൻ കഴുത്തിലുമാണ് ഒട്ടിച്ചത്.
നിമിഷങ്ങൾക്കകം, എന്റെ കണ്ണുകൾ പൂച്ചയെപ്പോലെ നീളമേറിയതായി, എന്റെ കവിൾത്തടങ്ങൾ ആരെയെങ്കിലും കുത്താനെന്ന പോലെ മൂർച്ചയുള്ളതായി, എന്റെ ചുണ്ടുകൾ പുറത്തേക്കു നീണ്ടു. ആൻ റോബിൻസണ് അസൂയപ്പെടും പോലെ ഒരു മേക്കോവർ- വനേസ പറഞ്ഞു.
ചുളിവില്ലാത്ത മുഖം
ഫേസ് ലിഫ്റ്റിന് ഉപയോഗിക്കുന്ന ഈ ഈ ടേപ്പ് ദുർബലമായ ഒന്നേ അല്ല എന്നാണ് വനേസ പറയുന്നത്. ഇത് ഒരു ഷാർ-പെ നായയെ വരെ ചുളിവില്ലാതെ മാറ്റാൻ സഹായിക്കുമെന്നാണ് അവളുടെ അഭിപ്രായം.
പ്രായമാകുന്നത് മോശമാണോ
പ്രായമാകുന്നത് മോശമല്ലെന്നാണ് വനേസയുടെ അഭിപ്രായം. പ്രായമാകുന്പോൾ ജ്ഞാനം വർധിക്കുമെന്നും നിങ്ങൾ ജീവിച്ച ജിവതത്തെ കാണിക്കുന്ന മാറ്റങ്ങൾ ചർമത്തിൽ ഉണ്ടാകും. വനേസ ഒരിക്കലും ഈ മേക്കോവറിൽ തന്റെ ബന്ധുക്കളുടെ മുന്നിലൊന്നും പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ല.