സിനിമ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് പുതുമയുള്ള കാര്യമല്ല. രജനികാന്തും കമല്‍ഹാസനും രാഷ്ടീയ കളരിയിലേക്ക് കാലെടുത്തുവയ്ക്കാന്‍ തുടങ്ങവേ മറ്റൊരു മലയാളം നടിയും ആ പാതയിലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മറ്റാരുമല്ല മലയാളികളുടെ ആക്ഷന്ററാണി വാണി വിശ്വനാഥ് തന്നെ. കേരളമല്ല വാണിയുടെ തട്ടകമെന്നു മാത്രം. ഒരു തെലുങ്കുപത്രമാണ് നടി രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നതായ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ വാര്‍ത്തയ്ക്ക് താരത്തില്‍ നിന്ന് ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.
തെലുങ്കുദേശം പാര്‍ട്ടിക്കായാണ് വാണി വിശ്വനാഥ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ നടിയുമായ റോജക്കെതിരെയാകും വാണി വിശ്വനാഥിനെ രംഗത്തിറക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളത്തില്‍ അരങ്ങേറ്റം കുറിക്കും മുന്‍പേ വാണി തെലുങ്കില്‍ സജീവമായിരുന്നു. ഗ്‌ളാമര്‍ വേഷങ്ങളിലായിരുന്നു താരം തെലുങ്കില്‍ തിളങ്ങിയത്. ചിരഞ്ജീവിയുടെ കൂടെ അഭിനയിച്ച ‘ഗരണ മൊഗുഡു’ അടക്കം നിരവധി ബ്ലോക്ക്ബസ്റ്ററുകളാണ് അന്ന് വാണി വിശ്വനാഥിന്റെ പേരിലുണ്ടായിരുന്നത്. ‘ജയാ ജാനകി നായക’ എന്ന ചിത്രത്തിലൂടെ വാണി തെലുങ്ക് സിനിമയില്‍ ഈയടുത്ത് തിരിച്ചെത്തിയിരുന്നു.
മലയാളത്തിന് പുറമേ തമിഴ്, കന്നഡ ഭാഷാ സിനിമകളിലും വാണി വിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്. സൂസന്ന (2000) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുള്ള വാണി വിശ്വനാഥ് ദി കിംഗ്, ഇന്റിപ്പെന്റന്‍സ്, മാന്നാര്‍മത്തായി സ്പീക്കിങ്ങ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മലയാളത്തിന്റെ പ്രിയനടന്‍ ബാബുരാജിന്റെ ഭാര്യയായതോടെയാണ് സിനിമയില്‍ നിന്ന് വാണി വിശ്വനാഥ് മാറിനിന്നത്. ഇടയ്ക്കിടെ ചില സിനിമകളില്‍ പ്രത്യക്ഷപ്പെട്ടതല്ലാതെ സിനിമയിലേക്ക് സജീവമായൊരു തിരിച്ചുവരവ് വാണി നടത്തിയിട്ടില്ല. ‘മുത്തുക്കള്‍ വൈരം’ എന്ന തമിഴ്ചിത്രത്തിലൂടെയാണ് വാണി സിനിമാ ലോകത്തെത്തുന്നത്.
മലയാളത്തില്‍ അരങ്ങേറ്റം കുറിക്കും മുന്‍പേ വാണി തെലുങ്കില്‍ സജീവമായിരുന്നു. ഗ്ലാമര്‍ വേഷങ്ങളിലായിരുന്നു താരം തെലുങ്കില്‍ തിളങ്ങിയത്. ചിരഞ്ജീവിയുടെ കൂടെ അഭിനയിച്ച ‘ഗരണ മൊഗുഡു’ അടക്കം നിരവധി ബ്ലോക്ക്ബസ്റ്ററുകളാണ് അന്ന് വാണി വിശ്വനാഥിന്റെ പേരിലുണ്ടായിരുന്നത്. ‘ജയാ ജാനകി നായക’ എന്ന ചിത്രത്തിലൂടെ വാണി തെലുങ്ക് സിനിമയില്‍ തിരിച്ചെത്തിയിരുന്നു. അഭിനയലോകത്ത് സജീവമാകാന്‍ ആഗ്രഹമുണ്ടെന്ന് വാണി അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.