കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനായി തുടരുന്ന നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത നടപടി ഒട്ടും ശരിയായില്ലെന്ന് നടിയും നടന്‍ ബാബുരാജിന്റെ ഭാര്യയുമായ വാണി വിശ്വനാഥ്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത് ശരിയായില്ലെന്നാണ് വാണി വിശ്വനാഥ് പറയുന്നത്. ഭര്‍ത്താവ് ബാബുരാജ് കൂടി ഉള്‍പ്പെട്ട കമ്മിറ്റി എടുത്ത തീരുമാനത്തിനെതിരെയാണ് വാണി രംഗത്തെത്തിയിരിക്കുന്നത്. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് വാണി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
ദിലീപ് ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. അതുകൊണ്ട് കുറ്റവിമുക്തനായതിന് ശേഷം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്താല്‍ മതിയായിരുന്നു. പുതിയ നേതൃത്വത്തിന്റെ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും വാണി പറഞ്ഞു. പക്ഷേ അമ്മയുടെ യോഗത്തില്‍ ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ പങ്കെടുക്കണമായിരുന്നു. അവര്‍ അമ്മയുടെയും അംഗങ്ങളാണല്ലോ. എന്ത് പറയാനുണ്ടെങ്കിലും അവര്‍ക്ക് യോഗത്തിനകത്ത് പറയാമായിരുന്നു. മാറി നില്‍ക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും വാണി കൂട്ടിച്ചേര്‍ത്തു.
അമ്മയുടെ നേതൃത്വത്തിലുള്ള ബാബുരാജും ചേര്‍ന്നാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തതെങ്കില്‍ അത് തെറ്റ് തന്നെയാണ്. ഈ വിഷയത്തില്‍ കുടുംബം, ഭര്‍ത്താവ് എന്നൊന്നും ഇല്ല. തെറ്റ്, തെറ്റ് തന്നെയാണ്. വാണി വിശ്വനാഥ് പറഞ്ഞു.