ഡെർബി: ഇവരും നമ്മുടെ താരങ്ങളാണ്. പേരും പെരുമയും ഇവർക്കും അർഹതപ്പെട്ട താണ്, അവരതു തെളിയിച്ചു. അതെ, വനിതാ ലോകകപ്പ് ക്രിക്കറ്റിൽ കരുത്തരായ ഓസീസിനെതിരേ ഇന്ത്യൻ പെൺപട യോട്ടം. രണ്ടാം സെമിയിൽ ഇന്ത്യ ഓസ്ട്രേ ലിയയെ 36 റൺസിനു തകർത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42 ഓവറിൽ അടിച്ചുകൂ ട്ടിയത് നാലു വിക്കറ്റ് നഷ്ടത്തിൽ 281 റൺസ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 40.1 ഓവറിൽ 245 റൺസിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ തകർന്ന ഇന്ത്യയെ ഹർമൻപ്രീത് കൗറിന്റെ അവിസ്മരണീയ സെഞ്ചുറിയാണ് മികച്ച സ്കോറിലെ ത്തിച്ചത്.
ഹര്‍മന്‍പ്രീത് കൗര്‍ അടിച്ചുതകര്‍ത്തപ്പോള്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ പകച്ചുനിന്നു. ഫോറും സിക്സും പറക്കുന്നത് ആശ്ചര്യത്തോടെ നോക്കി നില്‍ക്കാനേ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്കായുള്ളൂ. 115 പന്ത് നേരിട്ട് 171 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് 20 ഫോറും ഏഴു സിക്സും പറത്തി. വനിതകളുടെ ഒരു ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ മികച്ച സ്കോറാണ്.
മഴയെത്തിയതോടെ വളരെ വൈകിയാണ് കളി തുടങ്ങിയത്. അതുകൊണ്ട് ഓവര്‍ 42 ആയി ചുരുക്കി. ടോസ് നേടിയ ഇന്ത്യന്‍ നായിക മിതാലി രാജ് രണ്ടാമതൊന്നാലോചിക്കാതെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓപ്പണര്‍ സ്മൃതി മാന്ദാനയ്ക്കു വീണ്ടും ഫോമിലെത്താനായില്ല. ആദ്യ ഓവറില്‍ നേരിട്ട രണ്ടാം പന്ത് ബൗണ്ടറിലേക്കു പായിച്ച ഓപ്പണര്‍ സ്മൃതി മാന്ദാന (6) അവസാന പന്തില്‍ പുറത്തായി. മെഗാന് ഷൂട്ടിനായിരുന്നു വിക്കറ്റ്.
രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ പൂനം റൗത്തത്തു മിതാലിയും സാവധാനം കളിച്ചതോടെ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ പിടിമുറുക്കുമെന്ന് തോന്നിച്ചു. ഇഴഞ്ഞ ബാറ്റിംഗ് പത്താം ഓവത്തെ ഓവറില്‍ തകര്‍ന്നു. പൂനത്തെ (14) ആഷ്ലീ ഗാര്‍ഡ്നര്‍ പുറത്താക്കി.
നായികയ്ക്കു കൂട്ടായി ഹര്മന്പ്രീതെത്തി. ഇതോടെ ഇന്ത്യന്‍ സ്കോറിംഗിനു പതുക്കെ ജീവന് വച്ചു. എന്നാല്‍, മിതാലിയുടെ ബാറ്റിംഗ് പതുക്കെയായിരുന്നു.ഹര്‍മന്‍പ്രീതും വലിയ അടികള്‍ക്കു തുടക്കത്തില്‍ ശ്രമിച്ചില്ല. 23-ാം ഓവറിന്റെ നാലാം പന്തില്‍ സിംഗിളെടുത്ത് മിതാലി ലോകകപ്പിലെ ഉയര്‍ന്ന സ്കോറിനുടമായായി.
അടുത്ത ഓവറില്‍ മിതാലി നല്കിയ ക്യാച്ചിനുള്ള അവസരം ഓസീസ് ഫീല്‍ഡര്‍മാര്‍ നഷ്ടമാക്കി.എന്നാല്‍, ജീവന് നീട്ടാന്‍ നായികയ്ക്കായില്ല. അടുത്ത പന്തില്‍ മിതാലി (36) ക്ലീന്‍ബൗള്‍ഡായി. ഇതിനുശേഷമാണ് ഇന്ത്യ കാത്തിരുന്ന കൂട്ടുകെട്ട് പിറന്നത്.
ഹര്‍മന്‍പ്രീതും ദീപ്തി ശര്‍മയും പതുക്കെത്തുടങ്ങി ഓസ്ട്രേലിയയുടെ കൈയില്‍നിന്ന് കളി തട്ടിപ്പറിച്ചു. ഹര്‍മന്‍പ്രീതിന്റെ ബാറ്റില്‍നിന്ന് ഫോറുകളും സിക്സുകളുമൊഴുകിയെത്തി. ക്രിസ്റ്റന്‍ ബീംസിനെതിരെ രണ്ടു റണ്‍സ് നേടിക്കൊണ്ട് ഹര്‍മന്‍പ്രീത് സെഞ്ചുറി നേടി. ദീപ്തിയും ഹര്‍മന്‍പ്രീതും തമ്മില്‍ ആശയക്കുഴപ്പമുണ്ടായെങ്കിലും ഔട്ടില്‍ കലാശിച്ചില്ല. 37-ാം ഓവറില്‍ ഹര്‍മന്‍പ്രീതിന്റെ ബാറ്റിന്റെ ചൂട് ഗാര്‍ഡ്നര്‍ ശരിക്കറിഞ്ഞു. ആ ഓവറില്‍ രണ്ടു രണ്ടു സിക്സും അത്രതന്നെ ഫോറും ഉള്‍പ്പെടെ ആകെ 23 റണ്‍സ്.
ഇതിനിടെ ദീപ്തി (25) ക്ലീന്‍ബൗള്‍ഡായി. 40 ഓവറില്‍ ഹര്‍മന്‍പ്രീത് 150 റണ്‍സ് തികച്ചു. 100ല്‍നിന്ന് 150ലെത്താന്‍ വെറും 17 പന്തേ വേണ്ടിവന്നുള്ളൂ. ഇന്ത്യന്‍ സ്കോര്‍ 260-280 കടക്കാതിരിക്കാന്‍ ഓസീസ് ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍, ഹര്‍മന്‍പ്രീത് കീഴടങ്ങാന്‍ തയാറല്ലായിരുന്നു.
ജെസ് ജോനാസനെറിഞ്ഞ 41-ാം ഓവറില്‍ തുടര്‍ച്ചയായ രണ്ടു സിക്സ് ഹര്‍മന്‍പ്രീത് പായിച്ചു. ആ ഓവറില്‍ 19 റണ്സാണെത്തിയത്. ഇതോടെ ഓസ്ട്രേലിയയുടെ തന്ത്രങ്ങള്‍ ഫലംകണ്ടില്ല. സ്കോര്‍ ഉയര്‍ന്നുകൊണ്ടിരുന്നു. 42 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 281ലെത്തി. വേദ കൃഷ്ണമൂർത്തി 16 റൺസുമായി പുറത്താകാതെനിന്നു. ഓസ്ട്രേ ലിയയ്ക്കു വേണ്ടി ഷുട്ട്, ബീംസ്, വില്ലാനി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ യ്ക്കു തുടക്കത്തിലേ തകർച്ച നേരിട്ടു. 21 റൺസെടുക്കുന്നതിനിടെ അവരുടെ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ടു. വില്ലാനിയും പെറി യും ചേർന്ന് ഓസീസിനെ കരകയറ്റി. എന്നാ ൽ, ഉജ്വല ബൗളിംഗിലൂടെ ഇന്ത്യൻ പുലിക്കുട്ടികൾ ഓസ്ട്രേലിയയെ മെരുക്കി. അവസാന വിക്കറ്റിൽ ബ്ലാക്വെലും ബീംസും പേടിപ്പിച്ചു എന്നതൊഴിച്ചാൽ ഇന്ത്യൻ ജയം സന്പൂർണമായിരുന്നു.ബ്ലാക്വെലാണ് (56 പന്തിൽ 90)ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ഇന്ത്യക്കായി ജുലൻ ഗോസ്വാമി രണ്ടു വിക്കറ്റ് നേടി. ഹർമൻ പ്രീത്കൗർ മാൻ ഓഫ് ദ മാച്ചായി.