കോട്ടയം: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ വനിത ബാസ്കറ്റ്ബോള്‍ ടീമിനെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പി.എസ്. ജീന നയിക്കും. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കുന്ന രണ്ടാമത്തെ മലയാളിയും കേരളത്തില്‍നിന്നുള്ള ആദ്യത്തെയാളുമാണ്. ഇതിനു മുമ്പ് 2014 ഏഷ്യന്‍ ഗെയിംസില്‍ സെന്‍ട്രല്‍ റെയില്‍വേ മുംബൈയുടെ സ്മൃതി രാധാകൃഷണന് വനിത ടീമിനെ നയിച്ചിരുന്നു.
ജീനയുടെ രണ്ടാമത്തെ ഏഷ്യന്‍ ഗെയിംസാണ്. 2014ല്‍ ഇഞ്ചിയോണില്‍ നടന്ന ഗെയിംസിലും ജീന പങ്കെടുത്തിരുന്നു. ജീനയെ കൂടാതെ മൂന്നു മലയാളികള്‍ ഇന്ത്യന്‍ ടീമിലുണ്ട് കെഎസ്ഇബിയുടെ തന്നെ സ്റ്റെഫി നിക്സണ്, പി.ജി. അഞ്ജന എന്നിവരും പാലക്കാടില്‍ ജനിച്ച കര്‍ണാടകയ്ക്കുവേണ്ടി കളിക്കുന്ന പ്രിയങ്ക പ്രഭാകറും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഇവരെല്ലാം വില്യം ജോണ്‍സ് കപ്പില്‍ പങ്കെടുത്തിരുന്നു.
ഗ്രൂപ്പ് വൈയില്‍ കൊറിയ, ചൈനീസ് തായ്പേ, കസാഖിസ്ഥാന്‍, ഇന്തോനേഷ്യ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. 17ന് കസാഖിസ്ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഇന്ത്യ പുരുഷ ടീമിനെ ഗെയിംസിന് അയയ്ക്കുന്നില്ല.