എ​ക്സൈ​സി​ൽ കൂ​ടു​ത​ൽ വ​നി​താ ഓ​ഫീ​സ​ർ​മാരെ നിയമിക്കുമെന്ന് മ​ന്ത്രി രാ​മ​കൃ​ഷ്ണ​ൻ

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ എ​ക്സൈ​സ് സേ​ന​യി​ലേ​ക്കു കൂ​ടു​ത​ൽ വ​നി​താ സി​വി​ൽ ഓ​ഫീ​സ​ർ​മാ​രെ റി​ക്രൂ​ട്ടു ചെ​യ്യു​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 115 ഓ​ഫീ​സ​ർ​മാ​രു​ടെ പാ​സിം​ഗ് ഔട്ട് പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തു ല​ഹ​രി ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ എ​ക്സൈ​സ് സേ​ന​യ്ക്കു പ്ര​ധാ​ന പ​ങ്കു​ണ്ട്. ല​ഹ​രി​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി വേ​ണം. യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ല​ഹ​രി​യി​ലേ​ക്കു വ​ഴി​തെ​റ്റി​പ്പോ​കു​ന്ന​തു ത​ട​യ​ണം. ഈ ​വ​ർ​ഷം 11,000 മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ൾ പി​ടി​കൂ​ടി. 42,000 അ​ബ്കാ​രി കേ​സു​ക​ളും ഫ​യ​ൽ ചെ​യ്തുവെന്നും അദ്ദേഹം പറഞ്ഞു.

സം​സ്ഥാ​ന​ത്തെ എ​ക്സൈ​സി​ന്‍റെ പത്തു ​ചെ​ക്കുപോ​സ്റ്റു​ക​ൾ ന​വീ​ക​രി​ച്ചു. പ​ത്തു ചെ​ക്കുപോസ്റ്റുകൾ കൂടി ഉടൻ കംപ്യൂട്ടർവത്കരിക്കും. എ​ക്സൈ​സ് ഓ​ഫീ​സു​ക​ളി​ലും ഒ​ന്നി​ലേ​റെ വ​നി​താ ഓ​ഫീ​സ​ർ​മാ​ർ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണു സ​ർ​ക്കാ​രി​ന്‍റെ ആ​ഗ്ര​ഹം. അ​ഴി​മ​തി​ക്കെ​തി​രേ ജാ​ഗ്ര​ത വേ​ണ​മെ​ന്നും മന്ത്രി ഓർമിപ്പിച്ചു.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related posts