തിരുവനന്തപുരം: നിഷ ജോസ് കെ. മാണിയുടെ “ദ അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ വിവാദ പരാമർശത്തിൽ പി.സി. ജോർജ് എംഎൽഎ നടത്തിയ പ്രസ്താവനകൾ സ്ത്രീ വിരുദ്ധമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ.
ട്രെയിനിൽ അപമാനിക്കാൻ ശ്രമിച്ചയാളുടെ പേര് നിഷ ജോസ് കെ. മാണി വെളിപ്പെടുത്തിയാൽ വനിതാ കമ്മീഷൻ കേസെടുക്കാമെന്നും ജോസഫൈൻ പറഞ്ഞു.