സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടാ​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കും; ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞെ​ന്നു ക​രു​തി ചാ​ടി പു​റ​പ്പെ​ടാ​ൻ ക​മ്മീ​ഷ​നു ക​ഴി​യി​ല്ലെന്ന് വ​നി​താ ക​മ്മീ​ഷ​ൻ

കൊ​ച്ചി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ വ​നി​താ​ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​മെ​ന്നു വ​നി​താ​ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ൻ മെ​ഗാ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ആ​ർ​എം​പി നേ​താ​വ് കെ.​കെ. ര​മ​യ്ക്കെ​തി​രേ ന​ട​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സ് എ​ടു​ത്തി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​നു കേ​സെ​ടു​ക്കാ​ൻ ഓ​ഫീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ന്നും അ​വ​ധി​യി​ലാ​യ​തി​നാ​ൽ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ല്ലെ​ന്നും ജോ​സ​ഫൈ​ൻ പ​റ​ഞ്ഞു. ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞെ​ന്നു ക​രു​തി ചാ​ടി പു​റ​പ്പെ​ടാ​ൻ ക​മ്മീ​ഷ​നു ക​ഴി​യി​ല്ലെന്നും അവർ‌ കൂട്ടിച്ചേർത്തു.

Related posts