കോഴിക്കോട്: മാനഭംഗത്തേക്കാള്‍ ഭീകരമാണ് സ്ത്രീകള്‍ക്കെതിരേയുള്ള സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന ഭാഷാപ്രയോഗങ്ങളെന്ന് വനിതാ കമ്മീഷന് ചെയര്‍പേഴ്സൺ എം.സി. ജോസഫൈൻ. സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അവർ.
മലയാള ഭാഷയില്‍ പോലുമില്ലാത്ത മോശമായ പദപ്രയോഗങ്ങളാണ് സമൂഹമാധ്യമങ്ങൾ വഴിയുള്ള സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു. വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും അംഗീകരിക്കുന്നയാളാണ് താന്‍. എന്നാല്‍ വിമര്‍ശനത്തിന് സഭ്യമായ ഭാഷയാണ് ഉപയോഗിക്കേണ്ടത്. തന്നെ അപമാനിച്ചതിനെതിരേ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
കന്യാസ്ത്രീകള്‍ക്കെതിരേ പി.സി.ജോർജ് മോശമായി സംസാരിച്ചതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതി സ്പീക്കര്‍ എതിക്സ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഈ കമ്മിറ്റിയിലെ ഒരംഗമാണ് പി.സി.ജോര്‍ജ്. കുറ്റാരോപിതനായ ഒരാള്‍ ഈ കമ്മിറ്റിയിലിരിക്കുന്നത് ശരിയായ രീതിയല്ല -അവർ പറഞ്ഞു.