കൊല്ലം: കുളത്തൂപ്പുഴയിൽ എണ്‍പത്തിയെട്ട് വയസുളള വൃദ്ധയെ ഒപ്പം താമസിക്കുന്ന മകൻ മർദിച്ച് പരിക്കേല്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തുടർനടപടികൾ സ്വീകരിക്കുന്നതിന് കുളത്തുപ്പുഴ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ നടപടി. കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി നാല് സെന്റ് കോളനി റാഹേൽ ഭവനിൽ റാഹേലമ്മയെ മകൻ ബാബുക്കുട്ടി മർദിച്ചതായി കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു