ചാത്തന്നൂർ: ഒരു സ്ത്രീ വിവാഹേതര ബന്ധം പുലർത്തിയാൽ നഷ്ടപ്പെടുന്നത് മറ്റോരു സ്ത്രീയുടെ ജിവിതമാണെന്നും പരസ്പര പൂരകമായി പ്രവർത്തിക്കേണ്ടതാണ് സ്ത്രീ-പുരഷ ബന്ധമെന്നും സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.
ചാത്തന്നൂർ ഗവ. എൽ.പി.എസ് ഹാളിൽ നടന്ന സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ചാത്തന്നൂർ യൂണിറ്റ് വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.വനിതാ കമ്മിറ്റി ചെയർപേഴ്സൺ ഡോ.മേരികുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.
ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.നിമ്മി,പ്രൊഫ. ലീലാമേരി കോശി,ശാന്തകുമാരി അമ്മ, ജി.ശ്യാമളദേവി, ആർ.വിലാസിനി, ഡി.ശാന്തകുമാരി,വി.വി.സുമതി, ജി.രാധ, സി.രമണി എൻ.ഓമന, എന്നിവർ പ്രസംഗിച്ചു.