വ​നി​താ പോ​ലീ​സ് സെ​ല്ലി​ന്‍റെ ഇ​ട​പെ​ട​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണമെന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി


തി​രു​വ​ന​ന്ത​പു​രം: വ​നി​താ പോ​ലീ​സ് സെ​ല്‍ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​തി​ലൂ​ടെ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ല്‍ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും വ​നി​താ ക​മ്മീഷ​ന്‍ അ​ധ്യ​ക്ഷ അ​ഡ്വ. പി. ​സ​തീ​ദേ​വി.

തി​രു​വ​ന​ന്ത​പു​രം ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​നി​ല്‍ ജി​ല്ലാ​ത​ല സി​റ്റിം​ഗി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വ​നി​താ ക​മ്മീഷ​ന്‍ അ​ധ്യ​ക്ഷ.കേ​സു​ക​ളി​ല്‍ കൗ​ണ്‍​സലിം​ഗ് ഉ​ള്‍​പ്പെ​ടെ സ​ഹാ​യം ന​ല്‍​ക​ണം. ആ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ വ​നി​താ പോ​ലീ​സ് സെ​ല്ലി​ല്‍ നി​യു​ക്ത​മാ​ക്ക​ണം.

ഇ​ങ്ങ​നെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യാ​ല്‍ കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് സാ​ധി​ക്കും.കേ​സു​ക​ള്‍ പോ​ലീ​സ് സ്റ്റേഷ​നി​ല്‍ എ​ത്തു​ന്ന സ​മ​യ​ത്ത് ആ​വ​ശ്യ​മാ​യ കൗ​ണ്‍​സലിം​ഗ് അ​വി​ടെത്ത​ന്നെ ന​ല്‍​കി കു​ടും​ബാ​ന്ത​രീ​ക്ഷം ര​മ്യ​മാ​ക്കി എ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി വ​നി​താ സെ​ല്ലി​ലൂ​ടെ സ്വീ​ക​രി​ക്ക​ണം.

ഈ ​സം​വി​ധാ​നം സം​സ്ഥാ​ന​ത്ത് ഉ​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യ​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണ് ക​മ്മീഷ​നു മു​ന്‍​പാ​കെ എ​ത്തു​ന്ന പ​രാ​തി​ക​ളി​ലൂ​ടെ മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​പ്പെ​ട്ട ശേ​ഷ​വും അ​വി​ടെ​നി​ന്നു പ്ര​ശ്‌​ന​പ​രി​ഹാ​രം ഉ​ണ്ടാ​കാ​ത്ത​തി​നെത്തുട​ര്‍​ന്ന് വ​നി​താ ക​മ്മീ ഷ​നെ സ​മീ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

വി​വാ​ഹ പൂ​ര്‍​വ കൗ​ണ്‍​സലിം​ഗി​ന്‍റെ അ​നി​വാ​ര്യ​ത​യു​ണ്ട്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പു ത​ന്നെ സ്ത്രീ​ധ​നം നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണെ​ങ്കി​ലും വി​വാ​ഹ സ​മ​യ​ത്ത് യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ സ്ത്രീ​ധ​നം പ​ണ​മാ​യും അ​തു​പോ​ലെ വ​സ്തു​വ​ക​ക​ളാ​യി​ട്ടും ന​ല്‍​കു​ന്നു​ണ്ട്.

Related posts

Leave a Comment